Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Korea

സൈന്യത്തോട് സജ്ജമായിരിക്കാൻ കിം ജോംഗ് ഉൻ

സോ​​​​ൾ: ശ​​​​ത്രു​​​​ക്ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ത​​​​ക്ക​​​​വ​​​​ണ്ണം മാ​​​​ര​​​​ക​​​​വും വി​​​​നാ​​​​ശ​​​​ക​​​​ര​​​​വു​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സൈ​​​​നി​​​​ക​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി കിം ​​​​ജോം​​​ഗ് ഉ​​​​ൻ.

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണം നേ​​​​രി​​​​ട്ടു​​​​വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് കിം ​​​​സൈ​​​​ന്യ​​​​ത്തി​​​​ന് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ്ര​​​​കോ​​​​പ​​​​ന​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​ൻ ഡ്രോ​​​​ൺ​​​​പ്ര​​​​തി​​​​രോ​​​​ധം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള​​​​വ ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം മാ​റ്റി അ​മേ​രി​ക്ക; അ​തൃ​പ്തി അ​റി​യി​ച്ച് ദ​ക്ഷി​ണ കൊ​റി​യ

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​യ 'താ​ഡ്' മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വി​ന്യ​സി​ച്ചി​രു​ന്ന ഈ ​സം​വി​ധാ​നം പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​ൽ ദ​ക്ഷി​ണ കൊ​റി​യ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​നും മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് താ​ഡ് സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ഇ​തി​നാ​യി 1,000-ത്തി​ല​ധി​കം സൈ​നി​ക​രെ​യും അ​മേ​രി​ക്ക നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര കൊ​റി​യ​യി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച പ്ര​തി​രോ​ധ സം​വി​ധാ​നം മാ​റ്റു​ന്ന​ത് ദ​ക്ഷി​ണ കൊ​റി​യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

ആരാണ് ആ കൊറിയന്‍ സുഹൃത്ത്? കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും ചര്‍ച്ചകളില്‍ നിറയുകയാണ്. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.

ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്‍റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്‍റെയും രമ്യയുടെയും മകളാണ് ആദിത്യ.

International

ദ​ക്ഷി​ണകൊ​റി​യ​ൻ മു​ൻ പ്ര​ഥ​മ വ​നി​തയ്​ക്ക് ത​ട​വ് ശി​ക്ഷ

സി​​​​യൂ​​​​ൾ: ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ​​​​ൻ മു​​​​ൻ പ്ര​​​​ഥ​​​​മ വ​​​​നി​​​​ത​​യ്​​​​ക്ക് കൈ​​​​ക്കൂ​​​​ലി കേ​​​​സി​​​​ൽ 20 മാ​​​​സം ത​​​​ട​​​​വ്.

മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് യൂ​​​​ൺ സൂ​​​​ക് യോ​​​​ളി​​​​ന്‍റെ ഭാ​​​​ര്യ കിം ​​​​കി​​​​യോ​​​​ൺ ഹി​​​​ക്കി​​​​നെ​​​​യാ​​​​ണു സി​​​​യൂ​​​​ൾ സെ​​​​ൻ​​​​ട്ര​​​​ൽ ഡി​​​​സ്ട്രി​​​​ക്റ്റ് കോ​​​​ട​​​​തി ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ച​​​​ത്. 52കാ​​​​രി​​​​യാ​​​​യ കിം ​​​​കി​​​​യോ​​​​ൺ യൂ​​​​ണി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ച​​​​ർ​​​​ച്ചി​​​​ൽ​​​​നി​​​​ന്ന് ആ​​​​ഡം​​​​ബ​​​​ര സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

ഓ​​​​ഹ​​​​രിവി​​​​ല​​​​യി​​​​ൽ കൃ​​​​ത്രി​​​​മം കാ​​​​ണി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ണ്ട് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സി​​​​ലും കോ​​​​ട​​​​തി ഇ​​​​വ​​​​രെ കു​​​​റ്റ​​​​മു​​​​ക്ത​​​​യാ​​​​ക്കി.

കി​​​​മ്മി​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വ് യൂ​​​​ൺ സു​​​​ക് യോ​​​​ൾ 2024 ഡി​​​​സം​​​​ബ​​​​റി​​​​ലെ പ​​​​ട്ടാ​​​​ള​​​​നി​​​​യ​​​​മ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളി​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​ണ്.

International

ദക്ഷിണ കൊറിയൻ ഉത്പന്നങ്ങൾക്കുമേൽ 25 ശതമാനം നികുതി വർധിപ്പിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറി‍യ കഴിഞ്ഞ വർഷം വാഗ്ദാനം നല്കിയ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വാഹനങ്ങൾ, തടി, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുടെ നികുതി 15 ശതമാനത്തിൽ നിന്ന് 25 ആയി ഉയർത്തുമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം, നികുതി വർധിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ വാഷിംഗ്ടണുമായി അടിയന്തര ചർച്ചകൾ നടത്താൻ താല്പര്യപ്പെടുന്നുവെന്നുമാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം.

ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒക്ടോബറിലാണ് ധാരണയിലെത്തിയത്. ഇതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയ യുഎസിൽ 350 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കപ്പൽ നിർ‌മാണ മേഖലയിലേക്കാണ് നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത മാസം ദക്ഷിണ കൊറിയ കരാർ അംഗീകരിക്കുന്ന നടപടികൾ ആരംഭിച്ചാൽ ചില ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.

നവംബർ 26 ന് കരാർ ദക്ഷിണ കൊറിയൻ ദേശീയ അസംബ്ലിയിൽ സമർപ്പിച്ചിരുന്നു. നിലവിൽ ഇത് പരിശോധനാഘട്ടത്തിലാണ്. ഫെബ്രുവരിയിൽ കരാർ പാസാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

International

കൊറിയയിലെ മുൻ പ്രധാനമന്ത്രിക്ക് 23 വർഷം തടവ്

സീ​​​യൂ​​​ൾ: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ണ്‌ സു​​​ക് യോ​​​ളി​​​നു കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹാ​​​ൻ ഡ​​​ക് സൂ​​​വി​​​ന് 23 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. 15 വ​​​ർ​​​ഷം ത​​​ട​​​വാ​​​ണു പ്ര​​​സി​​​ക്യൂ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​തി​​​ലും വ​​​ലി​​​യ ശി​​​ക്ഷ ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ 2024 ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചു​​​മത്തി​​​യ ക​​​ലാ​​​പ​​​ക്കേ​​​സി​​​ലാ​​ണു ശി​​​ക്ഷ. കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി ഹാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

75 വ​​​യ​​​സു​​​ള്ള ഹാ​​​ൻ അ​​​ഞ്ചു പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കു കീ​​​ഴി​​​ൽ ഉ​​​യ​​​ർ​​​ന്ന പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ്. പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്ത​​​പ്പോ​​​ൾ ഹാ​​​ൻ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹാ​​​നി​​​നെ​​​യും ഇം​​​പീ​​​ച്ച് ചെ​​​യ്തെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ഈ ​​​നീ​​​ക്കം അ​​​സാ​​​ധു​​​വാ​​​ക്കി.

പി​​​ന്നീ​​​ട് രാ​​​ജി​​​വ​​​ച്ച ഹാ​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തി ശ്ര​​​മം ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യി​​​ലെ അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. എ​​​ട്ടു കേ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന യൂ​​​ണി​​​ന് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വ് ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

International

മുൻ കൊറിയൻ പ്രസിഡന്‍റ് യൂണിന് അഞ്ചുവർഷം തടവ്

സീ​​​യൂ​​​ൾ: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​ന് കോ​​​ട​​​തി അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

അ​​​ദ്ദേ​​​ഹം വി​​​ചാ​​​ര​​​ണ നേ​​​രിടുന്ന നാ​​​ലു കേ​​​സു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​ത്തെ വി​​​ധി​​​യാ​​​ണി​​​ത്. പ​​​ട്ടാ​​​ള​​​നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള യൂ​​​ണി​​​ന്‍റെ നീ​​​ക്കം രാ​​​ജ്യ​​​ത്ത് ക​​​ടു​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച​​​താ​​​യി കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം, നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം​​​നി​​​ൽ​​​ക്ക​​​ൽ, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ യൂ​​​ൺ ചെ​​​യ്ത​​​താ​​​യി കോ​​​ട​​​തി കണ്ടെത്തി. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യും പ​​​ട്ടാ​​​ള​​​നി​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്നു എ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ, അ​​​റ​​​സ്റ്റ് ത​​​ട​​​യാ​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൻ ബോ​​​ഡി​​​ഗാ​​​ർ​​​ഡു​​​ക​​​ളെ വി​​​ന്യ​​​സി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഈ ​​​കു​​​റ്റ​​​ങ്ങ​​​ൾ തെ​​​ളി​​​ഞ്ഞ​​​ത്.

വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന മ​​​റ്റു കേ​​​സു​​​ക​​​ളി​​​ലും യൂ​​​ണി​​​നു കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു ദ​​​യ ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​രു കേ​​​സി​​​ൽ ക​​​ലാ​​​പ​​​മ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന യൂ​​​ണി​​​ന് വ​​​ധ​​​ശി​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ ആ​​​വ​​​ശ്യം. ഈ ​​​കേ​​​സി​​​ന്‍റെ വ​​​ിധി അ​​​ടു​​​ത്ത മാ​​​സം പ്ര​​​ഖ്യാ​​​പി​​​ക്കും.

ദേ​​​ശീ​​​യ സു​​​ര​​​ക്ഷ, രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം എ​​​ന്നീ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞാ​​​ണ് 2024 ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു യൂ​​​ൺ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക​​​കം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ട്ടാ​​​ള​​​നി​​​യ​​​മം അ​​​സാ​​​ധു​​​വാ​​​ക്കി. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ യൂ​​​ണി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇം​​​പീ​​​ച്ച് ചെ​​​യ്തു. ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ലീ ​​​ജേ മ്യും​​​ഗ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി.

ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു ജ​​​യി​​​ൽ​​​ശി​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക്ക് ഗ്യൂ​​​ൻ ഹ്യു​​​വി​​​ന് 2021ൽ 20 ​​​വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും വൈ​​​കാ​​​തെ മാ​​​പ്പു ന​​​ല്കി മോ​​​ചി​​​പ്പി​​​ച്ചു.

International

ലോ​ക​ത്തി​ലെ ക​ഠി​ന​മാ​യ പ​രീ​ക്ഷ​യെ​ഴു​തി അ​ഞ്ച​ര ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

സി​യൂ​ൾ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സു​നെം​ഗ് ടെ​സ്റ്റി​ൽ ഇ​ക്കു​റി പ​ങ്കെ​ടു​ത്ത​ത് 5,54,174 വി​ദ്യാ​ർ​ഥി​ക​ൾ.

ഇ​ന്ന​ലെ ന​ട​ന്ന ഈ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​റു ശ​ത​മാ​നം കൂ​ടു​ത​ൽ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​ജ്യ​ത്തെ ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​യ ഈ ​പ​രീ​ക്ഷ​യി​ൽ 2019നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന​തും ഈ​വ​ർ​ഷ​മാ​ണ്.

ഇ​ക്കു​റി പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ൻ മ​റ്റൊ​രു കാ​ര​ണ​മു​ണ്ട്. 2007ൽ ​ജ​നി​ച്ച​വ​രാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മെ​ന്ന​താ​ണ​ത്. രാ​ജ്യ​ത്ത് ഒ​രു കു​ഞ്ഞ് ജ​നി​ക്കാ​ൻ ശു​ഭ​ക​ര​മാ​യ സ​മ​യ​മാ​യി 2007 ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​ണ് അ​ന്ന് ജ​ന​ന​നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

എ​ന്നാ​ൽ തു​ട​ർ​ന്നി​ങ്ങോ​ട്ട് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ വ​ർ​ഷം​തോ​റും കു​റ​ഞ്ഞു​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. പ​രീ​ക്ഷ​യു​ടെ പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ണ്ടും പ​രീ​ക്ഷാ​ർ​ഥി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​രീ​ക്ഷാ​സെ​ന്‍റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി ഓ​ഫീ​സു​ക​ളും ക​ന്പ​നി​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങി ഓ​ഹ​രി​വി​പ​ണി​വ​രെ പ​തി​വി​നു വി​പ​രീ​ത​മാ​യി ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത് വൈ​കാ​തി​രി​ക്കാ​നും വ​ലി​യ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ത്തു. ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

വി​മാ​ന​സ​ർ​വീ​സു​ക​ൾ വൈ​കി

നി​ർ​ണാ​യ​ക​മാ​യ ഇം​ഗ്ലീ​ഷ് ടെ​സ്റ്റി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു യാ​തൊ​രു​വി​ധ ത​ട​സ​വു​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഉ​ച്ച​യ്ക്ക് 1.05 മു​ത​ൽ 1.40 വ​രെ രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗും ടേ​ക്ക് ഓ​ഫും നി​രോ​ധി​ച്ചി​രു​ന്നു.

ഇ​തോ​ടെ 65 രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളു​ൾ​പ്പെ​ടെ 140 വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് വൈ​കി. പ​രീ​ക്ഷ ക​ഴി​യു​ന്ന​തി​നാ​യി വി​മാ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് 9843 അ​ടി ഉ​യ​ര​ത്തി​ൽ വ​ട്ട​മി​ട്ടു പ​റ​ന്നു.പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ 8.40ന് ​തു​ട​ങ്ങി​യ പ​രീ​ക്ഷ വൈ​കു​ന്നേ​രം 5.40നാ​ണ് അ​വ​സാ​നി​ച്ച​ത്.

എ​ട്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ഈ ​പ​രീ​ക്ഷ​യി​ല്‍ കൊ​റി​യ​ന്‍, മാ​ത്ത​മാ​റ്റി​ക്‌​സ്, ഇം​ഗ്ലീ​ഷ്, കൊ​റി​യ​ന്‍ ഹി​സ്റ്റ​റി, സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ്, സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​യ​ത്.

വ്യ​ത്യ​സ്ത പ​രീ​ക്ഷാ​രീ​തി

എ​ല്ലാ വ​ര്‍​ഷ​വും ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന സു​നേം​ഗ് ടെ​സ്റ്റ് കേ​വ​ലം ഒ​രു അ​ക്കാ​ദ​മി​ക് ച​ല​ഞ്ച് എ​ന്ന​തി​ന​പ്പു​റം ഭാ​വി​ജീ​വി​തം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചു​വ​ടു​വ​യ്പാ​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ പ​രീ​ക്ഷാ​രീ​തി​യാ​ണി​ത്.

ഓ​രോ വി​ഷ​യ​ത്തി​നും 80 മു​ത​ല്‍ 107 മി​നി​റ്റ് വ​രെ നീ​ളു​ന്ന​താ​ണ് പ​രീ​ക്ഷ. ഓ​രോ പ​രീ​ക്ഷ​യ്ക്കും​ശേ​ഷം 20 മി​നി​റ്റാ​ണു വി​ശ്ര​മ​സ​മ​യം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി 50 മി​നി​റ്റ് സ​മ​യ​മാ​ണു ന​ല്‍​കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സാ​ധാ​ര​ണ​യാ​യി ഇം​ഗ്ലീ​ഷ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ലി​സ​ണിം​ഗ് ടെ​സ്റ്റാ​ണ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​വ​ര്‍ കേ​ള്‍​ക്കു​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ഉ​ത്ത​ര​ങ്ങ​ള്‍. ഉ​യ​ര്‍​ന്ന ഏ​കാ​ഗ്ര​ത​യും ഈ ​പ​രീ​ക്ഷ​യി​ൽ ആ​വ​ശ്യ​മാ​ണ്.

തൊ​ഴി​ല്‍, വ​രു​മാ​നം എ​ന്നി​വ​യെ സ്വാ​ധീ​നി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​വ​ക​ലാ​ശാ​ല പ്ലേ​സ്‌​മെ​ന്‍റു​ക​ള്‍, ഭാ​വി​യി​ലേ​ക്കു​ള്ള തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി സോ​ഷ്യ​ൽ സ്റ്റാ​റ്റ​സ് പോ​ലും നി​ര്‍​ണ​യി​ക്കു​ന്ന​ത് ഈ ​പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.

പ​രീ​ക്ഷ അ​വ​സാ​നി​ച്ച് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഒ​രു ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണു​ണ്ടാ​കു​ക. സം​ഗീ​ത​പ​രി​പാ​ടി​ക​ളു​ടെ​യും മ​റ്റും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഇ​വി​ടെ പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​ട്ട​ങ്ങ​ള്‍ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ഠി​ന​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ

പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​കം ഭ​ക്ഷ​ണ​ക്ര​മം പോ​ലും നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. ജ​ങ്ക് ഫു​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ആ​പ്പി​ള്‍, വാ​ഴ​പ്പ​ഴം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, പു​ഴു​ങ്ങി​യ മ​ത്സ്യം തു​ട​ങ്ങി​യ ല​ളി​ത​മാ​യ ഭ​ക്ഷ​ണ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളോ​ടു നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

പ​രീ​ക്ഷാ ദി​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നും യാ​തൊ​രു ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ന്ന​ത്.

ക​ഠി​ന​മാ​യ ത​യാ​റെ​ടു​പ്പാ​ണ് പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തു​ന്ന​ത്. മോ​ക്ക് ടെ​സ്റ്റു​ക​ളാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. മൂ​ന്ന് മോ​ക്ക് ടെ​സ്റ്റു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കാ​റു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​വാ​രം അ​ള​ക്കു​ന്ന​തി​നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന്നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​ണി​ത്. സ്വ​കാ​ര്യ അ​ക്കാ​ദ​മി​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഈ ​മോ​ക്ക് ടെ​സ്റ്റ് ല​ഭി​ക്കാ​റു​ണ്ട്.

International

കിമ്മുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യം പ്രകടിപ്പിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഏ​​​ഷ്യാ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​രം​​​ഭി​​​ച്ച ട്രം​​​പ് വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ഞ്ചു ദി​​​വ​​​സം നീ​​​ളു​​​ന്ന ട്രം​​​പി​​​ന്‍റെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽ ജ​​​പ്പാ​​​നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ഒ​​​ന്നാം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ട്രം​​​പ് മൂ​​​ന്നു​​​വ​​​ട്ടം കി​​​മ്മു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up